കൊച്ചി: മുനമ്പം വഖഫ് ഭൂമി കേസിൽ പ്രദേശവാസികൾക്ക് പോക്കുവരവും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
മുനമ്പത്തെ കൈവശക്കാരിൽ നിന്ന് വസ്തു നികുതി ഇടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലെയാണ് പോക്കുവരവ് നടത്താമെന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടത്.
നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ പരിഗണിച്ച കോടതി സംസ്ഥാന സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്നും ആരാഞ്ഞിരുന്നു.
ഹൈക്കോടതി ഉത്തരവ് അധികാര പരിധി മറികടന്നാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അപ്പീൽ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം 27വരെ തൽസ്ഥിതി തുടരാൻ നിർദേശിച്ചു. സർക്കാർ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.